ജുബൈൽ മലയാളി സമാജത്തിനു പുതിയ നേതൃത്വം; ബൈജു അഞ്ചൽ പ്രസിഡന്റ്, സന്തോഷ്‌ ചക്കിങ്ങൽ ജന:സിക്രട്ടറി 

malayalampress
1 Min Read

ജുബൈൽ: കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായ ജുബൈൽ മലയാളി സമാജത്തിന് പുതിയ ഭാരവാഹികളെ വിജയകരമായി തിരഞ്ഞെടുത്തു. 2026-2028 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, ഫൗണ്ടർ തോമസ് മാത്യു മാമുടാൻ എന്നിവരുടെ നേതൃത്വത്തിൽ  പ്രഖ്യാപിച്ചത്.

പുതിയ ഭാരവാഹികൾ: ചെയർമാൻ (Founder): തോമസ് മാത്യു മാമുടാൻ, രക്ഷാധികാരികൾ: മൂസ അറക്കൽ, ഷാജഹാൻ (ഖുൽഫി) നാസ്സറുദീൻ പുനലൂർ. പ്രസിഡന്റ്: ബൈജു അഞ്ചൽ, ജനറൽ സെക്രട്ടറി: സന്തോഷ് ചക്കിങ്കൽ, ട്രഷറർ: സുമോദ് മോഹൻ

വൈസ് പ്രസിഡന്റുമാർ: എബി ജോൺ ചെറുവക്കൽ, നിസാർ ഇബ്രാഹിം, റിയാസ് NP, ജോയിന്റ് സെക്രട്ടറിമാർ: ഷഫീഖ് താനൂർ. കുമാർ, ബെൻസൺ സി സാമൂൽ, കൾച്ചറൽ സെക്രട്ടറിമാർ: മുബാറക്ക് ഷാജഹാൻ, അജ്മൽ സാബു, ഗിരീഷ് കുമാർ, സ്പോർട്സ് സെക്രട്ടറിമാർ: ഇല്ലിയാസ്, ഷജീർ തച്ചൻപ്പാറ, ഹെൽപ് ഡെസ്ക് കോൺവീനർ: രാജേഷ് കായംകുളം, ലീഗൽ അഡ്വൈസർ: ജോസഫ് മാത്യു മാമുടാൻ, മീഡിയ ഇൻചാർജ്: ഷഫീഖ് താനൂർ, നവീൻ കോതേരി.

പുതിയ കമ്മിറ്റി അംഗങ്ങൾ ചുമതല ഏറ്റെടുത്തു. പ്രവാസി സഹോദരങ്ങൾക്ക് സമാജം നൽകുന്ന സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും വിവിധ മേഖലകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ കമ്മിറ്റി അറിയിച്ചു. ജുബൈലിലെ മുഴുവൻ മലയാളികളുടെയും എല്ലാ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

10-ാം ക്ലാസ്, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ മലയാളി കുട്ടികളെ ആദരിക്കുന്ന ചടങ് സംഘടിപ്പിക്കുമെന്നും സമാജം അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!