വൻ അപകട സാധ്യത; ആർല ഡെൻമാർക്കിന്റെ പ്രോട്ടീൻ പുഡ്ഡിംഗ് ഉൽപ്പന്നങ്ങൾ സഊദി വിപണിയിൽ നിന്ന് പിൻവലിച്ചു, മുന്നറിയിപ്പുമായി സഊദി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, ഉടൻ തന്നെ നശിപ്പിച്ചുകളയണമെന്നും നിർദേശം 

malayalampress
1 Min Read

സഊദി ഡസ്ക് : ‘ആർല’ (Arla) ബ്രാൻഡിന്റെ, ഡെൻമാർക്കിൽ ഉൽപ്പാദിപ്പിക്കപ്പെട്ട ‘ആർല പ്രോട്ടീൻ പുഡ്ഡിംഗ്’ (Arla Protein Pudding) ഉൽപ്പന്നങ്ങളെക്കുറിച്ച് ‘ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ്’ (General Authority for Food and Drug) മുന്നറിയിപ്പ് നൽകി. ചോക്ലേറ്റ്, ഹേസൽനട്ട് ലാറ്റെ, സാൾട്ടഡ് കാരമൽ, ക്രീം ബ്രൂലെ (Crème Brûlée) എന്നീ രുചികളിലുള്ളതും 6×200 ഗ്രാം വീതമുള്ളതുമായ ഉൽപ്പന്നങ്ങളാണിവ.

ലോകമെമ്പാടുമുള്ള ചില ഉൽപ്പന്ന ബാച്ചുകളിൽ ചെറിയ ഗ്ലാസ് കഷ്ണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി സ്വമേധയാ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നും, മുൻകരുതൽ നടപടിയായി അവ പിൻവലിക്കാൻ തീരുമാനിച്ചതിനെത്തുടർന്നുമാണ് ഈ മുന്നറിയിപ്പ്. എന്നാൽ, രാജ്യത്ത് ഇതുവരെ ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സഊദി ‘ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ’ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം

ഈ ഉൽപ്പന്നങ്ങൾ കഴിച്ചതിന് ശേഷം തൊണ്ടവേദന, വയറുവേദന, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഉടനടി ഒഴിവാക്കുക

മുന്നറിയിപ്പ് നൽകി വിപണിയിൽ നിന്ന് പിൻവലിച്ച ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ കഴിക്കരുതെന്നും, അവ ഉടൻ തന്നെ നീക്കം ചെയ്യണമെന്നും അതോറിറ്റി നിർദ്ദേശിച്ചു. വിപണിയിൽ നിന്ന് ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നതിനായി നിർമ്മാതാക്കളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇക്കാര്യം അടിയന്തിരമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

തിരിച്ചു വിളിച്ച ബാച്ചുകൾ 👇

തിരിച്ചുവിളിക്കലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാച്ച് നമ്പറുകൾ ഇവയാണെന്ന് അതോറിറ്റി വിശദീകരിക്കുന്നു: “ES26257001, ES26282001, ES26284001, ES26284002, ES26284003, ES26247001, ES26274001, ES26276001, ES26276002, ES26267001, ES26273001”.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article