റിയാദ്: കാണാതായ 12 കാരി പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം പ്രഖാപിച്ച് കുടുംബം. നവംബർ 18 ബുധനാഴ്ച പുലർച്ചെ മുതൽ അഫീഫ് ഗവർണറേറ്റിൽ നിന്നും കാണാതായ 12 വയസ്സുകാരിയെകുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. “അഫീഫിൽ കാണാതായ പെൺകുട്ടി” (Missing Afif girl) എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗായി മാറി.
പ്രചരിക്കുന്ന അറിയിപ്പ് പ്രകാരം, അഫീഫ് ഗവർണറേറ്റിലെ അൽ-ഇദാഅ് (Al-Idha’a) ഡിസ്ട്രിക്റ്റിൽ നിന്നാണ് ‘ഗല’ എന്ന കുട്ടിയെ കാണാതായത്. കുട്ടിയെ കാണുകയോ അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ തങ്ങളുമായി ബന്ധപ്പെടണമെന്നും കണ്ടെത്താൻ സഹായിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു.
കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് 100,000 റിയാൽ സാമ്പത്തിക പാരിതോഷികം നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകളും അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റർ കാണാം 👇.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
