ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജ്-ഖാവ്ദ ഹൈവേയിൽ ട്രെയിലർ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം. നവംബർ 21 ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്.
ഉത്തരാഖണ്ഡിൽ നിന്നും ഗുജറാത്തിലെ കച്ചിൽ സന്ദർശനത്തിനു എത്തിയ സഞ്ചാരികളുമായെത്തിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാം.
ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ രണ്ടായി പിളരുകയായിരുന്നു. മരിച്ചവരിൽ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. സൗരവ്സിങ് ജസ്പാൽസിങ് നേഗി, ഭാര്യ സവിത, 3 മാസം പ്രായമുള്ള മകൾ ശിവിക, റിങ്കി നിതിൻ ഗുൻസായി, മകൾ വാമിക, രാജേഷ് സിങ് റാവത്ത്, ഏഴ് വയസ്സുള്ള മകൾ രക്ഷിത എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച പുരുഷൻമാർ സൈനികരാണെന്നും വിവരമുണ്ട്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു കേന്ദ്രം 2 ലക്ഷം രൂപ വീതം സഹായം നൽകും.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
