റിയാദ് : റിയാദിലെ അഫിഫിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. ആരോഗ്യനില തൃപ്തികരമെന്ന് വിവരം. അഫിഫ് ഗവർണറേറ്റിൽ നിന്ന് കാണാതായ ‘ഗാല’ എന്ന കുട്ടിയെയാണ് സുരക്ഷിതയായി കണ്ടെത്തിയത്. കുട്ടിക്ക് യാതൊരുവിധ പരിക്കുകളോ ഉപദ്രവങ്ങളോ ഏറ്റിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിവിധയിടങ്ങളിൽ പ്രചരിച്ച വിവരങ്ങൾ അനുസരിച്ച്, പോലീസ് സ്റ്റേഷനിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്നറിഞ്ഞതോടെ കുടുംബാംഗങ്ങൾ വലിയ സന്തോഷത്തിലാവുകയും, അവളെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നവർക്ക് ആശ്വാസം ലഭിക്കുകയും ചെയ്തു.
കുട്ടിയെ കണ്ടെത്തുന്നതിനായി പരിശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കും, തിരച്ചിലിൽ പങ്കാളികളായ എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ചു , അന്വേഷണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
12 കാരി പെൺകുട്ടിയെ കണ്ടെത്തുന്നവർക്ക് 100,000 റിയാൽ പാരിതോഷികം; അന്വേഷണവുമായി ബന്ധുക്കൾ
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
