സന്ദർശകർക്ക് വൻ ഓഫറുമായി ഖത്തർ; സഊദിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന വിനോദസഞ്ചാരികൾക്ക് 150 ഖത്തരി റിയാൽ വരെ മൂല്യമുള്ള സൗജന്യ ഇന്ധന വൗച്ചറുകളും ഇ സിമ്മും 

malayalampress
1 Min Read

ദോഹ: വിനോദ സഞ്ചാര സന്ദർശകർക്ക് വൻ ഞെട്ടിപ്പിക്കുന്ന ഓഫറുമായി ഖത്തർ. സഊദിയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും വരുന്ന വിനോദസഞ്ചാരികൾക്ക് 150 ഖത്തരി റിയാൽ വരെ മൂല്യമുള്ള സൗജന്യ ഇന്ധന വൗച്ചറുകളാണ് ഖത്തർ പ്രഖ്യാപിച്ചത്.

2026 നവംബർ 19 മുതൽ 28 വരെ നടക്കുന്ന ‘വിസിറ്റ് ഖത്തർ’ (Visit Qatar) ക്യാമ്പെയ്ന്റെ ഭാഗമായാണ് ഖത്തറിന് പുറത്തുള്ള രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്ക്, ‘വഖൂദ്’ (WOQOD) ഇന്ധന വൗച്ചറും (150 ഖത്തർ റിയാൽ മൂല്യമുള്ളത്) സൗജന്യ ഇ-സിമ്മും (eSIM) ആണ് ലഭിക്കുന്നത്. നവംബർ 19 മുതൽ 21 വരെയുള്ള തീയതികളിൽ, സ്റ്റോക്ക് തീരുന്നതുവരെ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകൂ.

സഊദി അറേബ്യയിൽ നിന്നും ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ നിന്നും വരുന്ന സന്ദർശകർക്ക്, ഓരോ വൗച്ചറിനും 150 ഖത്തരി റിയാൽ വരെ മൂല്യമുള്ള സൗജന്യ ഇന്ധന വൗച്ചറുകൾ നൽകുമെന്ന് ‘അൽ മർസദ്’ പത്രം റിപ്പോർട്ട് ചെയ്തു.

ഈ ഓഫർ 2026 നവംബർ 19 മുതൽ 28 വരെയാണ് ലഭ്യമാകുക. വൗച്ചറുകളുടെ വിതരണം നവംബർ 21 വരെ അല്ലെങ്കിൽ അനുവദിച്ചിട്ടുള്ള എണ്ണം തീരുന്നതുവരെ തുടരും. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി, ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി, ഈ പദ്ധതിക്കായി നിശ്ചയിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!