നൈറോബി: റിയാദിലെ ജീവനക്കാരുടെ താമസസ്ഥലത്ത് വെച്ച് വിവാഹേതര ലൈംഗീക ബന്ധത്തിലൂടെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് വീട്ടു ജോലിക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു. കെനിയൻ ഗാർഹിക തൊഴിലാളിയായ യുവതിയാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കണ്ടെത്തിയ സഊദി കോടതി, അവർക്ക് 100 ചാട്ടവാറടികളും ഒരു വർഷത്തെ നാടുകടത്തലും ശിക്ഷയായി വിധിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ച് മക്കളുടെ അമ്മയായ 40 വയസ്സുകാരി മുത്തോനിയെന്ന യുവതിക്കെതിരെയാണ് നടപടി, 2025 ഓഗസ്റ്റിലാണ് ഇവർ ആണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതിനു ശേഷം ഒരു വർഷം കഴിഞ്ഞ ശേഷമായിരുന്നു ഈ വിധി. കെനിയയിലേക്കുള്ള തന്റെ മടക്കം കൂടുതൽ വൈകിപ്പിക്കുമെന്നതിനാൽ വിധിക്കെതിരെ അപ്പീൽനൽകേണ്ടതില്ലെന്ന് യോർക്ക് ടൈംസിനോട് പറഞ്ഞതായി കെനിയൻ മാധ്യമമായ ടുകോ റിപ്പോർട്ട് ചെയ്തു.
സഊദി അറേബ്യൻ കമ്പനിയായ ‘മഹാര ഹ്യൂമൻ റിസോഴ്സസ്’ (Maharah Human Resources) വഴി, വീട്ടുജോലിക്കാരിയായും കുട്ടികളെ നോക്കുന്ന സഹായിയായും മുത്തോനി നിയമപരമായി സഊദി അറേബ്യയിലേക്ക് പോയിരുന്നു. ഈജിപ്ഷ്യൻ പൗരനായ ഒരാളുമായി (കോടതി രേഖകളിൽ ‘മൊഹമ്മൂദ്’ എന്ന് പരാമർശിച്ചിരിക്കുന്നു) അവർക്ക് ഒരു ബന്ധമുണ്ടായിരുന്നു. മുത്തോനി കുഞ്ഞിന് ജന്മം നൽകിയപ്പോഴേക്കും ഇയാൾ രാജ്യം വിട്ടുപോയിരുന്നു. ഒരു സൂപ്പർവൈസർ ഇവരെയും നവജാത ശിശുവിനെയും കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന്, ചോദ്യം ചെയ്യലിനായി പോലീസ് മുത്തോനിയെ കസ്റ്റഡിയിലെടുത്തു.
2026-ലെ വേനൽക്കാലത്ത്, മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന് മുന്നിൽ മുത്തോനിക്ക് പലതവണ ഹാജരാകേണ്ടി വന്നു. സഊദിയിലെ ക്രിമിനൽ നടപടികളിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതികൾക്ക് സർക്കാർ ചെലവിൽ അഭിഭാഷക സഹായം ലഭിക്കാൻ അർഹതയുണ്ട്. കോടതി നിയോഗിച്ച പരിഭാഷകൻ അവർക്ക് ഒപ്പമുണ്ടായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
