റിയാദ് ▸ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത പഠനത്തിന് ധനസഹായം നൽകുന്ന ‘നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്സ് സ്കോളർഷിപ്പിന്’ അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലും റെഗുലറായി പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം.
അപേക്ഷകരുടെ മാതാപിതാക്കൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത പ്രവാസി കേരളീയരോ തിരികെയെത്തിയ പ്രവാസികളോ ആയിരിക്കണം. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്. പഠിക്കുന്ന കോഴ്സിന് വേണ്ട നിശ്ചിത യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവുമായിരിക്കണം. നോർക്ക റൂട്ട്സിന്റെ www.scholarship.norkaroots.org വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
