വയറുവേദനയുമായി ആശുപത്രിയിൽ എത്തി; പിന്നാലെ പെൺകുട്ടി പ്രസവിച്ചു: കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്

News Desk
1 Min Read

കൊല്ലം: കുളത്തൂപ്പുഴയിൽ പീഡനത്തിനിരയായ 17 വയസ്സുകാരി പ്രസവിച്ചു. സംഭവത്തിൽ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളിൽ വച്ച് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് കുളത്തുപ്പുഴ പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെത്തുടർന്ന് അടുത്തിടെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. പിന്നാലെ പതിനേഴുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇന്നലെ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ പ്രസവിച്ചു.

സംശയം തോന്നിയതിനെ തുടർന്ന് ഡോക്ടർമാർ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായില്ലെന്ന വിവരം അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി കുട്ടിയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ്‌ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് 17 വയസ്സുകാരനെതിരെ വീണ്ടും പോക്സോ കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.
 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!