തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ കവർച്ച. ജ്വല്ലറി ഉടമയിൽനിന്ന് 100 പവനോളം സ്വർണം മോഷ്ടാക്കൾ പിടിച്ചുപറിച്ചു. ചാല സഭാവതി കോവിൽ റോഡിലുള്ള വൈഷ്ണവി ജ്വല്ലറിയുടെ ഉടമ കടപൂട്ടി വീട്ടിലേക്ക് പോകുംവഴിയാണ് കവർച്ച നടന്നത്.
വ്യാഴം രാത്രി പത്തോടെയാണ് സംഭവം. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറാണ് കടയുടമ. സ്വർണവുമായി നന്ദകുമാര്‍ വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബൈക്കിലെത്തിയ സംഘം സ്വർണം തട്ടിപ്പറിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
