ചെന്നൈ: ആറു മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ടിവികെ എംഎല്‍എമാരെ നേരില്‍ കണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് എംഎല്‍എമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്.
ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍, വിജയ് മിക്ക നിയമസഭാംഗങ്ങളെയും പ്രത്യേകം കണ്ടു സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതായി ടിവികെ നേതൃത്വം സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനല്‍കിയ വിജയ് എതിര്‍കക്ഷികളില്‍ നിന്നുള്ള വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് കര്‍ശനമായ മുന്നറിയിപ്പും നല്‍കി.
അധികാരമേറ്റ് നാല് ദിവസത്തിന് ശേഷം, മെയ് 13-ന് വിജയ്ക്ക് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടിവന്നിരുന്നു. ആറ് മാസം പിന്നിട്ടാല്‍, സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ശ്രമിച്ചേക്കാം എന്നതാണ് നേതൃത്വത്തിന്റെ ആശങ്കയെന്നാണ് വിവരം. പ്രതിപക്ഷം ഔദ്യോഗികമായി അത്തരമൊരു നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ ഭീഷണിയായി പുതിയൊരു പ്രമേയം വരാനുള്ള സാധ്യതയും വിജയ് എംഎല്‍എമാര്‍ക്ക് മുന്നില്‍ അവതരിപ്പു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിരാളികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നിയമസഭാംഗങ്ങളെ അറിയിച്ചു. ഡല്‍ഹിയിലെ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ, ഭരണകക്ഷിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിമാറ്റാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
