കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

malayalampress
1 Min Read

മുക്കം: കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലയമ്മ അമ്പലകണ്ടി സ്വദേശി മുഹമ്മദ് നിഷാദ് (21), ആലിൻ തറ കയ്യേരിക്കൽ സ്വദേശി റിഷാദ് (20) എന്നിവരാണ് മരിച്ചത്. മുക്കം മണാശ്ശേരിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.

വ്യാഴം രാത്രി 8.30 ഓടെ ആയിരുന്നു അപകടം നടന്നത്. ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാളെ പരുക്കുകളോടെ മണാശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ​ഗുരുതരമാണ് എന്നാണ് വിവരം.

ബുള്ളറ്റും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ മൂന്നുപേരും റോഡിൽ തെറിച്ചുവീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!