- ഇന്ത്യ-സഊദി ബന്ധം കൂടുതൽ ദൃഢമാകുമെന്നും പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
റിയാദ്: സഊദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ റിയാദിലെത്തി. ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റത്. നേരത്തെ, അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് അദ്ദേഹം എത്തിയത്. ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വിപുലിനെ സഊദിയിലെ അടുത്ത സ്ഥാനപതിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നേരത്തെ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന് സഊദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്യും.
ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും സഊദിയിലെ വലിയൊരു വിഭാഗം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനും അദ്ദേഹത്തിെൻറ കാലാവധി ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നയതന്ത്ര രംഗത്ത് ദീർഘകാലത്തെ അനുഭവസമ്പത്തുള്ള വിപുൽ ബിഹാർ സ്വദേശിയാണ്.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, തെൻറ നയതന്ത്ര ജീവിതത്തിൽ രാജ്യത്തിെൻറ നിർണായകമായ പല ചുമതലകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം തെൻറ നയതന്ത്ര മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രധാനപ്പെട്ട പല പദവികളിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയിൻറ് സെക്രട്ടറിയായും, തുടർന്ന് 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി (ഗൾഫ്) പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെത്തിയത്.
1994-ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നയതന്ത്ര മേഖലയിലെ അദ്ദേഹത്തിെൻറ ദീർഘകാലത്തെ പരിചയസമ്പത്ത് സൗദി-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
- ഇന്ത്യ-സൗദി തന്ത്രപ്രധാന ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിപുല്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഐ.ടി, പുനരുപയോഗ ഊര്‍ജ്ജം, ഖനനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ടൂറിസം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ വ്യാപാര നിക്ഷേപ സാധ്യതകളും ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങളും വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഊദി അറേബ്യ ആതിഥ്യം അരുളുന്ന ഏഷ്യന്‍ ഗെയിംസ്, ലെ ഫിഫ ലോകകപ്പ് എന്നിവയുമായി ബന്ധപ്പെട്ട് കായിക മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തും ഇരുരാജ്യങ്ങള്‍ക്കും വലിയ പങ്കാളിത്ത സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
