മുംബൈയിൽ മണ്ണിടിച്ചിൽ; രണ്ട് മരണം,ആറ് പേർ കുടുങ്ങിയതായി റിപ്പോർട്ട്

News Desk
1 Min Read

മുംബൈ: കുർളയിൽ ഇന്ന് പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ ആറ് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ചിരാഗ് നഗറിലെ ഗൗഷ്യ ചാലിൽ പുലർച്ചെ 3.48നാണ് മണ്ണിടിച്ചിലുണ്ടായത്. എൻ ഡി ആർ എഫ് ഉദ്യോഗസ്ഥരും ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

മരിച്ചവർ സോഹെൽ അൻസാരി (18), മുഹമ്മദ് അൻസാരി (14) എന്നിവരാണ്. ഇരുവരുടെയും മൃതദേഹങ്ങൾ രാജവാടി ആശുപത്രിയിലേക്ക് മാറ്റി.

മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം നൽകുമെന്നും തവ്ഡെ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ഓഫീസ് വഴിയായിരിക്കും സഹായം വിതരണം ചെയ്യുക.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article