കെട്ടിയിട്ടിരുന്ന ബോട്ടിൽ വിശ്രമിക്കവെ കായലിൽ വീണു; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

News Desk
0 Min Read

കൊല്ലം: നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിൽ നിന്നു കായലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല സ്വദേശി സി.കിരണിന്റെ (28) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കൊല്ലം കാവനാട് അരവിളയിലാണു സംഭവം. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ, പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കായലിൽ വീഴുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് ഉള്ളതിനാൽ ശ്രമം വിഫലമായി. പിന്നീട് കടപ്പാക്കട അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article