സോഷ്യല്‍ മീഡിയയിലൂടെ പരിചയം, കോഴിക്കോട്ടെ യുവാവില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനി 20.81 ലക്ഷം രൂപ തട്ടി

News Desk
1 Min Read

കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കോഴിക്കോട്ടെ യുവാവില്‍ നിന്ന് തിരുവനന്തപുരം സ്വദേശിനി 20.81 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കക്കോടി സ്വദേശിയായ യുവാവിന്റെ പരാതിയില്‍ തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച് എം ഹൈമക്കെതിരെയാണ് കേസെടുത്തത്.

സാമൂഹിക മാധ്യമത്തിലൂടെയാണ് യുവാവ് യുവതിയുമായി പരിചയത്തിലായത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായശേഷം വിവാഹത്തിന് സന്നദ്ധയാണെന്നു വിശ്വസിപ്പിച്ച ശേഷമാണ് യുവതി പല ഘട്ടങ്ങളിലായി പണം കൈക്കലാക്കിയതെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് ആകെ 20,81,450 രൂപ യുവതി കൈക്കലാക്കി കഴിഞ്ഞ ശേഷമാണ് യുവതി നേരത്തെ വിവാഹിതയാണെന്ന സൂചന ലഭിക്കുന്നത്. വിവാഹ വാഗ്ദാനത്തില്‍ വിശ്വസിച്ച് വലിയ തുക കൈമാറിയ യുവാവ് തട്ടിപ്പ് മനസ്സിലാക്കിയതോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!