പാലാ: ഭർത്താവ് പിന്നിലേക്ക് എടുത്ത വാഹനമിടിച്ച് ഭാര്യ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. കിടങ്ങൂർ സൗത്ത് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പട്ടേലിൽ ശോഭന കുമാരി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ശോഭന കുമാരിയും ഭർത്താവ് മുള്ളീധരൻപിള്ളയും ഇവരുടെ കാറിൽ പുറത്തുപോയിരുന്നു. ഉച്ചയ്ക്ക് തിരികെ എത്തി കാർ പാർക്ക് ചെയ്യുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ശോഭന കുമാരിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു ശോഭന കുമാരി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
