മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

News Desk
1 Min Read

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വർക്കല ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് പ്രാഥമിക നിഗമനം. 

മത്സ്യത്തൊഴിലാളിയായ സുധീറും കുടുംബവും മറ്റൊരു ബോട്ടിൽ ലഭിച്ച മത്സ്യം വാങ്ങിയാണ് ഉപയോഗിച്ചത്. തുടർന്ന് ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി. ഇന്നു രാവിലെയാണു മരണം സംഭവിച്ചത്. 

സുധീറിന്റെ കുടുംബാംഗങ്ങൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിരുന്നുവെങ്കിലും ഗുരുതരമായില്ല. മത്സ്യത്തിന്റെ മുട്ടയും മറ്റും പാകം ചെയ്ത് ഭക്ഷിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതെന്നു പഞ്ചായത്ത് ആരോഗ്യവിഭാഗം നേരത്തെ അറിയിച്ചിരുന്നു. മീനിന്റെ സാംപിൾ കൊച്ചിയിലെ കേന്ദ്ര മത്സ്യസാങ്കേതിക ഗവേഷണ സ്ഥാപനത്തിലേക്ക് പരിശോധനയ്ക്ക് അയച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!