പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം: ഖായിദ് – 2026 ശ്രദ്ധേയമായി

News Desk 03
1 Min Read

ജിദ്ദ: ജിദ്ദ – കോട്ടക്കൽ മണ്ഡലം കെ എം സി സി പ്രതിമാസം സംഘടിപ്പിച്ചു വരുന്ന ‘ഖായിദ് -2026’ പഠനശിബിരത്തിന്റെ മൂന്നാം ചാപ്റ്റർ ശ്രദ്ധേയമായി. ‘പ്രവാസിയുടെ സാമ്പത്തിക ശാസ്ത്രം’ എന്ന വിഷയത്തിൽ ജിദ്ദ റൗദയിലെ സിദാന ട്രെയിനിങ് സെന്ററിൽ വെച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പ്രമുഖ പരിശീലകൻ അബ്ദുൽ ഗനി മാസ്റ്റർ വിഷയവതരണം നടത്തി.

പ്രവാസി സമൂഹത്തിനിടയിൽ കണ്ടുവരുന്ന ധൂർത്ത്, ആഡംബരങ്ങൾ, കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മ എന്നിവ പ്രവാസി ജീവിതത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം ഉദാഹരണസഹിതം വിശദീകരിച്ചു. സമ്പാദ്യത്തിന്റെ ശരിയായ വിനിയോഗവും ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രതയും അദ്ദേഹം ക്ലാസിലൂടെ പഠിതാക്കളുമായി പങ്കുവെച്ചു. പരിപാടി ജിദ്ദ കെ എം സി സി സീനിയർ നേതാവ് മജീദ് കോട്ടീരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ഷാജഹാൻ പൊന്‍മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കല്‍ സ്വാഗതവും സെക്രട്ടറി ആബിദ് തയ്യിൽ നന്ദിയും പറഞ്ഞു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത 35 പഠിതാക്കൾ പങ്കെടുത്തു. സി. കെ കുഞ്ഞുട്ടി കോട്ടക്കൽ, അൻവറുദ്ദീൻ പൊന്മള, മുസ്തഫ വളാഞ്ചേരി, സമദലി പൊന്മള, നാസർ ചങ്ങമ്പള്ളി, നാസർ ഇരിമ്പിളിയം, റഫീഖ്, മുബഷിർ എടയൂർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article