ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു; ടോള്‍ പ്ലാസയ്ക്കു സമീപം സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

News Desk
0 Min Read

തിരുവനന്തപുരം: തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. എറണാകുളം സ്വദേശി നവീന്‍ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവരാണ് മരിച്ചത്. കോവളം ഭാഗത്ത് ബൈക്കില്‍ വരുന്നതിനിടെ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചാണ് മരിച്ചത്. 

ഐടി ജീവനക്കാരായ ഇരുവരും തിരുവല്ലത്തുനിന്നു കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ  ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃദുല അപകട സ്ഥലത്തുവച്ചും നവീന്‍ ആശുപത്രിയില്‍ എത്തിച്ചതിനു ശേഷവുമാണ് മരിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article