വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത പൂജാരിക്ക് 16 വർഷം കഠിനതടവ്‌

News Desk
1 Min Read

നാദാപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌ത ക്ഷേത്രപൂജാരിക്ക് 16 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും. ​പേരാമ്പ്ര ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂജാരി എരവട്ടൂരിലെ കുണ്ടും കരമുക്ക് അരക്കണ്ടി സോമനെ (46) ആണ്‌ നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ജഡ്‌ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.

​2023 ജൂൺ 20-ന് വൈകീട്ടാണ് സംഭവം. രോഗശാന്തിയ്‌ക്കും പഠന മികവിനുമായി ഏലസ്‌ കെട്ടിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി കുട്ടിയെ ബലാത്സംഗത്തിന്‌ ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്. അടുത്ത ദിവസം അതിജീവിതയുടെ ബന്ധുക്കൾ കുറ്റ്യാടി പോലീസിൽ പരാതി നൽകി.

​കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടറായിരുന്ന ഇ കെ ഷിജു, എഎസ്ഐ വി കെ സീമ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ഷിബിൻ, സിവിൽ പൊലീസ് ഓഫീസർ വി കെ സൗമ്യ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!