വിവാഹസൽക്കാരം നടക്കുമ്പോൾ വരൻ കുഴഞ്ഞു വീണ് മരിച്ചു; വിവാഹത്തിന്റെ രണ്ടാംനാൾ ഡോക്ടർക്ക് ദാരുണാന്ത്യം

News Desk
0 Min Read

പട്ന: വിവാഹ സൽക്കാരത്തിനിടെ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ കതിഹാർ ജില്ലയിൽ നവംബർ 26ന് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ വച്ചാണ് വരൻ കുഴഞ്ഞു വീണത്. പട്ന സ്വദേശിയായ ആയുർവേദ ഡോക്ടർ പവൻ കുമാർ യാദവാണ് മരിച്ചത്. കുഴഞ്ഞുവീണയുടൻ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

നവംബർ 25ന് വലിയ ആർഭാടത്തോടെയാണ് വിവാഹം നടന്നത്. ഇതിനുശേഷം വധുവിനേയും കൂട്ടി പവൻ സ്വന്തം ഗ്രാമമായ ചാന്ദ്പുരിലേക്ക് പോയി. തൊട്ടടുത്ത ദിവസം നാട്ടിലുള്ളവർക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. വിരുന്നിനു എത്തിയ അതിഥികൾക്കു മുന്നിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിൽ വധുവുമൊത്ത് ഇരിക്കുമ്പോഴാണ് പവൻ കുമാർ യാദവ് കുഴഞ്ഞു വീണത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!