ഹോർമുസിൽ അവകാശം ഉറപ്പിച്ച് വീണ്ടും ഇറാൻ; കര ഉപരോധത്തിന് കൂട്ടു നിൽക്കരുത്, ഇറാഖിന് മുന്നറിയിപ്പ്

News Desk
1 Min Read

ദുബായ്: ഹോർമുസിലൂടെ കടന്നു പോകാൻ കപ്പലുകൾ ഇറാന്റെ അനുമതി വാങ്ങണമെന്നു സൈനിക വക്താവ് ആവർത്തിച്ചു മുന്നറിയിപ്പു നൽകി. അമേരിക്കയുടെ കര ഉപരോധത്തിന് ഇറാഖ് കൂട്ടു നിൽക്കരുതെന്നും ആവശ്യപ്പെട്ടു. ഇറാനുമായുള്ള അതിർത്തികൾ അടയ്ക്കുകയും യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഇറാഖിനെതിരെ രൂക്ഷപ്രതികരണം നടത്തിയത്.

ഒമാനിലെ ഖസബ് തുറമുഖത്ത് എണ്ണ ടാങ്കർ കടൽ ബോംബിൽ തട്ടി തീപിടിച്ചു. ഇറാൻ നിയന്ത്രിത മേഖലയിലൂടെ കടന്നു പോയ മറ്റൊരു എണ്ണക്കപ്പലിൽ സ്ഫോടനമുണ്ടായി. രഹസ്യമായി ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. തെക്കൻ യെമൻ തീരത്ത് ആയുധധാരികൾ കപ്പൽ റാഞ്ചി. ആക്രമണത്തിനു പിന്നിൽ കടൽക്കൊള്ളക്കാരാണെന്നാണു സൂചന.

അമേരിക്കയ്ക്കെതിരെ ഇറാൻ സൈന്യം ഉന്നയിച്ച ആരോപണങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) നിഷേധിച്ചു. രണ്ട് ഇറാനിയൻ എണ്ണ ടാങ്കറുകൾ യുഎസ് സൈന്യം റാഞ്ചിയെന്നും റവലൂഷനറി ഗാർഡിന്റെ നാവിക സേന ടാങ്കറുകൾ തിരിച്ചുപിടിച്ചെന്നുമുള്ള പ്രചാരണവും തള്ളി. വിമാനവാഹിനി കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന പ്രചാരണവും ഹോർമുസ് കടക്കുന്നതിനു കപ്പലുകളിൽ നിന്ന് 25 ലക്ഷം ഡോളർ വീതം ചുങ്കം പിരിച്ചെന്ന ആരോപണവും നിഷേധിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!