റാഞ്ചി: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നാല് കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ഏകദേശം രണ്ട് മണിയോടെ റാഞ്ചി-പട്ന ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ബിഹാറിലെ നളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമവാസികളായ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാംഗഡിലെ രാജ്രപ്പ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്.
അപകടം നടന്നയുടൻ പ്രദേശവാസികൾ ഓടിയെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റയാളെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
