സഊദിയിൽ അനുമതിയില്ലാതെ വിനോദ പരിപാടികൾ നടത്തിയാൽ അഞ്ച് വർഷം വിലക്ക്; 10 ലക്ഷം റിയാൽ വരെ പിഴ

malayalampress
1 Min Read

സഊദിയിൽ അനുമതിയില്ലാതെ വിനോദ പരിപാടികൾ നടത്തിയാൽ അഞ്ച് വർഷം വിലക്ക്; 10 ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സഊദി അറേബ്യയിൽ വിനോദ-എന്റർടൈൻമെന്റ് മേഖലയിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് അഞ്ച് വർഷം വരെ വിലക്കും 10 ലക്ഷം റിയാൽ വരെ പിഴയും ഉൾപ്പെടെയുള്ള കർശന നടപടികൾ. വിനോദ പ്രവർത്തനങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമായി മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടങ്ങളിലാണ് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) ഇക്കാര്യം വ്യക്തമാക്കിയത്.

ലൈസൻസോ പെർമിറ്റോ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റോ ഇല്ലാതെ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയോ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയോ അനുവദിക്കില്ല. വിനോദ നഗരങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, തത്സമയ ഷോകൾ, ടിക്കറ്റിങ്, ബുക്കിങ്, ജനക്കൂട്ട നിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.

പൊതുസുരക്ഷയ്ക്കോ ആരോഗ്യത്തിനോ ഭീഷണിയുണ്ടാകുകയോ ചട്ടങ്ങൾ ലംഘിക്കപ്പെടുകയോ ചെയ്താൽ പരിപാടികൾ താൽക്കാലികമായോ സ്ഥിരമായോ നിർത്തിവയ്ക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്. ലൈസൻസ് പുതുക്കൽ നിരസിക്കാനും ആവശ്യമായ സാഹചര്യങ്ങളിൽ ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യാം.

ശിക്ഷകൾ

10 ലക്ഷം റിയാൽ വരെ പിഴ, അഞ്ച് വർഷം വരെ വിനോദ മേഖലയിൽ പ്രവർത്തിക്കുന്നതിൽ വിലക്ക്, ലൈസൻസ് റദ്ദാക്കൽ അല്ലെങ്കിൽ സസ്പെൻഷൻ എന്നിവയാണ് നിയമലംഘകർക്കെതിരായ പ്രധാന ശിക്ഷകൾ.

വിനോദ മേഖലയിൽ നിക്ഷേപവും പ്രവർത്തനങ്ങളും കൂടുതൽ സുതാര്യവും ക്രമബദ്ധവുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article