പ്രിയ താരത്തിന് ആദരവുമായി പെരുമ്പാവൂരിലെ റെസ്റ്റോറന്റ് ; റീൽ സ്റ്റാറ്റസ് ആക്കി നെയ്മർ

News Desk
1 Min Read

ബ്രസീലിന്റെ മിന്നും താരം നെയ്മറിൻ്റെ ഇൻസ്റ്റാ സ്റ്റാറ്റസിൽ ഇടം പിടിച്ച് കേരളത്തിലെ റെസ്റ്റോറന്റും. ക്യാഷിലും, വെയ്റ്റേഴ്സിലും, കുക്കിംഗ് ഏരിയയിലും എല്ലാം നെയ്മറിന്റെ പത്താം നമ്പർ ജേഴ്സി അണിഞ്ഞെത്തിയവർ. പെരുമ്പാവൂരിലെ കവീസ് കഫെ എന്ന റെസ്റ്റോറന്റാണ് പ്രിയതാരം നെയ്മറിന് ആദരവുമായി എത്തിയത്.

ഹോട്ടലിലെ ഒരു പ്രവർത്തി ദിവസം പത്താം നമ്പർ മഞ്ഞ ജേഴ്സിയിട്ട് എല്ലാവരും ജോലിക്കെത്തി. “Obrigado Neymar” – നന്ദി നെയ്മർ എന്ന കുറിപ്പോടെയാണ് വീഡിയോ റീലാക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധിപ്പേർ ഏറ്റെടുത്ത വിഡിയോ ഇപ്പോൾ സാക്ഷാൽ നെയ്മർ ജൂനിയർ തന്നെ സ്റ്റാറ്റസാക്കിയതോടെ സംഭവം വൈറലായി.

ചിറകൊടിഞ്ഞ് വീണതോടെ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു. അപ്രതീക്ഷിത തോൽവിയുടെ ഷോക്കിലായിപ്പോയ ആരാധകരെ ഒന്നുകൂടി വിഷമിപ്പിച്ച് ബ്രസീലിയൻ ഇതിഹാസം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സഹതാരങ്ങളെ ആശ്വസിപ്പിക്കാനും കാണികളോട് യാത്ര പറയാനും ഏറെ നേരം ഗ്രൗണ്ടിൽ ചെലവഴിച്ച ശേഷമാണ് കാനറികളുടെ സുൽത്താൻ മടങ്ങിയത്.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article