പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അദ്ദേഹത്തിന്റെ തല കുടുങ്ങി അപകടമുണ്ടായത്.
കെഎസ്ആർടിസി റിട്ടയേർഡ് ജീവനക്കാരനായ മാത്തുക്കുട്ടിക്ക് പ്രായത്തിന്റേതായ ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ റോഡിൽനിന്ന് വീട്ടിലേക്ക് കയറാനായി സ്ഥാപിച്ച ലിഫ്റ്റിലാണ് തല കുടുങ്ങിയത്. വീടിന് താഴെ വാഹനം നിർത്തി ലിഫ്റ്റിൽ കയറിയതായിരുന്നു. പിന്നീട് ലിഫ്റ്റിൽ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാൻ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിനെ ബന്ധപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
