പാസ്‌പോര്‍ട്ട് കാണാനില്ല; നാട്ടിൽ നിന്ന് പുറപ്പെട്ട കുടുംബം വിമാനത്താവളത്തില്‍ കുടുങ്ങി

News Desk
0 Min Read

അബൂദബി: പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ കുടുംബം ഹോങ്കോങ് വിമാനത്താവളത്തില്‍ കുടുങ്ങി. ഹൈദരാബാദില്‍ നിന്ന് ഹോങ്കോങ് വഴി അമേരിക്കയിലെ ചിക്കാഗോയിലേക്ക് യാത്ര ചെയ്യുന്നതിനിടെ തെലങ്കാന സ്വദേശിനി രാജേശ്വരി ബൊള്ളയുടെയും കുടുംബത്തിന്റെയുമാണ് പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായത്.

അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളടക്കമുള്ള കുടുംബം വിമാനത്താവളത്തില്‍ 52 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന വിവരം അറിഞ്ഞ് ആന്ധ്രാപ്രദേശ് മന്ത്രി നാരാ ലോകേഷ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി. അടിയന്തര ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യര്‍ഥിച്ചു. പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ട് വിമാനത്താവളത്തില്‍ കുടുങ്ങിയ വിവരം രാജേശ്വരി ബൊള്ള എക്‌സില്‍ പങ്കുവെച്ചിരുന്നു.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article