സഊദി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസകൾ അബ്ഷിർ വഴി പുതുക്കാം, അഞ്ചു നിബന്ധനകൾ പാലിക്കണം: സഊദി ജവാസാത് 

malayalampress
2 Min Read
  • അഞ്ച് നിബന്ധനകൾ പാലിക്കണമെന്നും ജവാസാത്

റിയാദ്: സഊദിയിലേക്കുള്ള മൾട്ടിപ്പിൾ എൻട്ര, സിംഗിൾ എൻട്രി സന്ദർശക വിസകൾ അബ്ഷിർ വഴി പുതുക്കാമെന്ന് വ്യക്തമാക്കി ജവാസാത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം സഊദി ജവാസാത് അറിയിച്ചത്. പ്ലാറ്റ്‌ഫോമിലെ വിസിറ്റ് വിസ എക്സ്റ്റൻഷൻ സർവീസ് വഴി സഊദി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും അവരുടെ കീഴിലുള്ള വിസിറ്റ് സിംഗിൾ എൻട്രി മൾട്ടി എൻട്രി വിസകൾ നീട്ടാൻ കഴിയുമെന്ന് ജവാസാത് അറിയിപ്പിൽ വ്യക്തമാക്കി.

വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.കോം

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

സഊദി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും അവരുടെ കീഴിലുള്ള സിംഗിൾ എൻട്രി മൾട്ടി എൻട്രി സന്ദർശന വിസ നീട്ടാൻ പ്രാപ്തമാക്കുന്ന ഒരു സേവനമാണ് വിസിറ്റിംഗ് വിസ എക്സ്റ്റൻഷൻ സർവ്വീസ് എന്ന് ജവാസാത് അറിയിച്ചു. എന്നാൽ, അതിനുള്ള നിബന്ധനകൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. നിബന്ധനകൾ പാലിക്കാതെ ഓൺലൈൻ സേവനം അടുത്ത സ്റ്റെപ്പിലേക്ക് കടക്കാൻ കഴിയില്ല.

ഓൺലൈൻ വഴി വിസ നീട്ടാനുള്ള വ്യവസ്ഥകൾ.

സിംഗിൾ എൻട്രി മൾട്ടി എൻട്രി സന്ദർശന വിസ നീട്ടാൻ അഞ്ചു കാര്യങ്ങൾ പാലിക്കണമെന്ന് ജവാസാത് അറിയിച്ചു. അവ ഇപ്രകാരമാണ്.

1: സ്പോൺസറുടെ (പ്രവാസി കുടുംബങ്ങളുടെ വിസ പുതുക്കാൻ സ്പോൺസർ ആയ കുടുംബ നാഥൻ) അബ്‌ഷീർ അകൗണ്ട് വഴിയാണ് വിസ പുതുക്കാൻ അപേക്ഷ നൽക്കേണ്ടത്

2: സന്ദർശകന്റെ പേരിൽ സഊദിയിൽ ഗതാഗത നിയമലംഘനങ്ങളൊന്നുമുണ്ടാകാൻ പാടില്ല

3: സന്ദർശകന്റെ മെഡിക്കൽ ഇൻഷുറൻസ് വാലിഡിറ്റി ഉള്ളതായിരിക്കണം. (നിലവിൽ വിസ പുതുക്കാൻ നേരം പുതിയ മെഡിക്കൽ എടുക്കണം, നേരത്തെ ഉള്ളത് വാലിഡ് ആകില്ല)

4: വിസ പുതുക്കാനുള്ള ഗവൺമെന്റ് ഫീസ് സദാദ് വഴി അടച്ചിരിക്കണം

5: സന്ദർശകന്റെ പാസ്പോർട്ടിൽ കാലാവധി ഉണ്ടായിരിക്കണം.

വിസ കാലാവധി അവസാനിക്കുന്നതിന്റെ ഏഴ് ദിവസത്തിനുള്ളിൽ മുതൽ പുതുക്കാം. വിസ കാലാവധി കഴിഞ്ഞു മൂന്ന്ദിവസം വരെ ഇങ്ങനെ പുതുക്കാൻ സാധിക്കും. ഈ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

സേവനം ആക്സസ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

1: അബ്ഷർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക

2: service

3: Passports

4: Visitor Services

അതേസമയം, നിലവിൽ ഫാമിലി സന്ദർശക വിസ സിംഗിൾ എൻട്രി മാത്രമാണ് ലഭിക്കുന്നതെന്നാണ് വിവരം. മറ്റു ചില സന്ദർശക വിസകൾ മൾട്ടി ലഭിക്കുന്നുണ്ടെങ്കിലും ഫാമിലി സന്ദർശക വിസ അടുത്തിടെയൊന്നും ലഭിച്ചതായി അറിവില്ല. അനുഭവസ്ഥർ ഞങ്ങളുമായി അനുഭവം പങ്ക് വെക്കാൻ താല്പര്യപ്പെടുന്നു.

വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article