സഊദി പ്രവാസികൾക്ക് ആശ്വാസമായി  വിവിധ നഗരങ്ങളിൽ കോൺസുലാർ സംഘത്തിന്റെ സന്ദർശന തിയതികൾ പ്രഖ്യാപിച്ചു

malayalampress
1 Min Read
  • സഹായം വേണ്ടവർ അപ്പോയിന്റ്മെന്റ് എടുക്കണം

ജിദ്ദ: സഊദിയിലെ പ്രവാസികളിൽ വിവിധ സഹായങ്ങൾ ആവശ്യമുള്ളവർക്ക് ആശ്വാസമായി വിവിധ നഗരങ്ങളിൽ ജിദ്ദഇന്ത്യൻ കോൺസുലാർ സംഘത്തിന്റെ സന്ദർശനം. പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ നവംബർ മാസത്തെ സന്ദർശന തിയതികളും സ്ഥലങ്ങളും പ്രഖ്യാപിച്ചു.

നവംബർ 6 വെള്ളി മദീന വി.എഫ്.എസ് സെന്റർ, നവംബർ 13 വെള്ളി നജ്‌റാൻ വി.എഫ്.എസ് സെന്റർ, നവംബർ 20 വെള്ളി ബിഷ ടവർ ബിഷ,  നവംബർ 27 വെള്ളി അബഹ വി.എഫ്.എസ് സെന്റർ, ഇതേ ദിവസം തന്നെ യാംബുവിലെ സന്ദർശനം ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടൽ എന്നിവിടങ്ങളിൽ നടക്കും.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുകയെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. സഊദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!