രാജ്യസഭാ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെയും പവൻ ഖേരയും കർണാടകയിൽ നിന്ന് മത്സരിക്കും

News Desk
1 Min Read

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നും മത്സരിക്കും. ഖാർഗെയ്ക്ക് പുറമേ കോൺഗ്രസിൻ്റെ ഔദ്യോഗിക വക്താവായ പവൻ ഖേരയും മൻസൂർ അലി ഖാനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നും പ്രവീൺ ചക്രവർത്തി, മധ്യപ്രദേശിൽ നിന്ന് മീനാക്ഷി നടരാജൻ, രാജസ്ഥാനിൽ നിന്ന് നീരജ് ഡങ്കി,ഝാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ എന്നിവരും മത്സരിക്കും.

അതേസമയം, എൻഡിഎയിലും രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതായാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ജോർജ് കുര്യൻ ഇത്തവണ രാജ്യസഭയിലേക്ക് മത്സരിക്കുന്നവരുടെ പട്ടികയിലില്ല. ഇതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ജോർജ് കുര്യന് ഒഴിയേണ്ടി വന്നേക്കും.

ജൂൺ 18നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കും രണ്ട് സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുക. ഫലം 18ന് തന്നെ പ്രഖ്യാപിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article