ദുബൈ: മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സഊദി അറേബ്യയിൽ നടക്കാനിരുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഔദ്യോഗികമായി മാറ്റിവെച്ചതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
അടുത്ത വർഷം ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് 2027 ഡിസംബർ 23 മുതൽ 2028 ജനുവരി 21 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്. എന്നാൽ, ഈ തിയ്യതി അന്തിമമായിട്ടില്ല. പുതിയ തീയതികൾക്ക് ഫിഫയുടെ അന്തിമ അംഗീകാരം ലഭിചെങ്കിൽ മാത്രമേ ഔദ്യോഗികമാകൂ.
ടൂർണമെന്റ് ഏകദേശം ഒരു വർഷത്തോളം നീട്ടിയെങ്കിലും സഊദി അറേബ്യ തന്നെയായിരിക്കും ആതിഥേയ രാജ്യം. 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 51 മത്സരങ്ങളാണ് ഉള്ളത്. ഫൈനൽ അടക്കം റിയാദിൽ മാത്രം 30 മത്സരങ്ങളാണ് നിശ്ചയിച്ചിരുന്നത്.
യമനിലെ ഹൂത്തി വിമതർ സഊദിയിലെ എയർപോർട്ടുകൾക്ക് നേരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് യാത്രാ തടസ്സങ്ങളും വലിയ രീതിയിലുള്ള ലോജിസ്റ്റിക്സ് ബുദ്ധിമുട്ടുകളും ഉണ്ടായ സാഹചര്യത്തിലാണ് എ.എഫ്.സി ടൂർണമെന്റ് നീട്ടിവെക്കാൻ തീരുമാനിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
