കുവൈത്ത് വിമാനത്താവളമല്ല, യുഎസ് വ്യോമതാവളമാണ് ആക്രമിച്ചതെന്ന് ഇറാൻ; വാദം തള്ളി യുഎസ്

News Desk
1 Min Read

ദുബായ്: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ ഇറാൻ, അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള വ്യോമത്താവളമാണ് ആക്രമിച്ചതെന്നും അറിയിച്ചു. ഇറാന്റെ ഷഹീദ് ഡ്രോണുകൾ വെളുത്തതാണെന്നും കുവൈത്തിൽ പതിച്ചത് യുഎസ് ആർക്യു 170 സെന്റിനൽ ഡ്രോണിനോടു സാമ്യമുള്ള കറുത്തവയാണെന്നും പറഞ്ഞു. ഈ വാദം അമേരിക്ക നിഷേധിച്ചു.

വിമാനത്താവളത്തിലെ കടകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ 13 ഇന്ത്യക്കാർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി സന്ദർശിച്ചു. അതിനിടെ, വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങൾ കുവൈത്ത് പുറത്തുവിട്ടു. ഒന്നാം ടെർമിനലിനു മുകളിൽ പതിച്ച ഡ്രോൺ കെട്ടിടം തകർത്ത് ഉള്ളിലേക്കു വീഴുന്നതും ജനങ്ങൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

സർവീസ് പുനരാരംഭിച്ച് ഇന്ത്യൻ വിമാനങ്ങളും

ഇന്ത്യൻ വിമാനക്കമ്പനികൾ കുവൈത്തിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. കുവൈത്ത് കമ്പനികൾ ബുധനാഴ്ച വൈകിട്ടോടെ സർവീസുകൾ തുടങ്ങിയിരുന്നു. ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നു വിദേശകാര്യമന്ത്രാലയം അഭ്യർഥിച്ചു. നിലവിൽ ഇറാനിൽ കഴിയുന്നവർ എംബസിയുടെ സഹായത്തോടെ വേഗം രാജ്യം വിടണം. 2557 ഇന്ത്യക്കാരെ തിരികെ ഇന്ത്യയിൽ എത്തിച്ചതായും വിദേശകാര്യ വക്താവ് അറിയിച്ചു.

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിനുനേരെ നടന്ന വ്യോമാക്രമണത്തിൽ പങ്കില്ലെന്നു പറഞ്ഞ ഇറാൻ, അമേരിക്കൻ സേനാ കോപ്റ്ററുകളുള്ള വ്യോമത്താവളമാണ് ആക്രമിച്ചതെന്നും അറിയിച്ചു. ഇറാന്റെ ഷഹീദ് ഡ്രോണുകൾ വെളുത്തതാണെന്നും കുവൈത്തിൽ പതിച്ചത് യുഎസ് ആർക്യു 170 സെന്റിനൽ ഡ്രോണിനോടു സാമ്യമുള്ള കറുത്തവയാണെന്നും പറഞ്ഞു. ഈ വാദം അമേരിക്ക നിഷേധിച്ചു.

 ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റുകൾക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പ്രതിപക്ഷ നീക്കം വിജയിച്ചത്. 208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം സഭ കടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് വോട്ടെടുപ്പിലൂടെ പ്രകടമായത്. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article