ആർപ്പുവിളിച്ച് പ്രവർത്തകർ: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ

News Desk
0 Min Read

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി.ഡി.സതീശൻ. ചടങ്ങുകൾ പുരോഗമിക്കുന്നു. ‌കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തിയിട്ടുണ്ട്.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കാനിരിക്കെ നിറഞ്ഞുകവിഞ്ഞ് സെൻട്രൽ സ്റ്റേഡിയം. സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. പുറത്ത് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാൻ ഇപ്പോഴും നീണ്ടനിരയാണ്. കൊടിത്തോരണങ്ങളും ബാനറുകളും ചെറിയ ഫ്ലക്സുകളുമായാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പാസ് ഉള്ളവരെ മാത്രമാണ് ബാരിക്കേഡ് കടത്തിവിടുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!