റിയാദ് എയർപോർട്ട് തുറന്നു; ടെർമിനൽ 1, 2 എന്നിവിടങ്ങളിൽ ഞായർ മുതൽ സർവ്വീസ്

malayalampress
1 Min Read
  • അന്താരാഷ്ട്ര സർവ്വീസുകൾ ടെർമിനൽ 2 ൽ നിന്ന് മാത്രം

റിയാദ്: ഹൂതി മിസൈൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ട റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതായി അറിയിച്ചു. ഒക്ടോബർ 25 ഞായറാഴ്ച മുതൽ, ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ പുനഃരാരംഭിക്കുമെന്ന് റിയാദ് എയർപോർട്ട് അറിയിച്ചു.

ആഭ്യന്തര സർവീസുകൾക്കായി ടെർമിനൽ 1-ഉം, ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 2-ഉം നീക്കിവെച്ചിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി, തങ്ങളുടെ ബുക്കിംഗുകളുടെയും വിമാന സർവീസുകളുടെയും നിലവിലെ സ്ഥിതി അറിയുന്നതിനായി ബന്ധപ്പെട്ട എയർലൈനുകളുമായി ആശയവിനിമയം നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എയർലൈനുകൾ നൽകുന്ന നിർദ്ദേശങ്ങളും അറിയിപ്പുകളും കൃത്യമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ പ്രവർത്തന ചട്ടങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയ അധികൃതർ, യാത്രക്കാരുടെ സഹകരണത്തിനും നിർദ്ദേശങ്ങൾ പാലിക്കുന്നതിനും നന്ദി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!