മക്കക്കും മദീനക്കും നേരെ ബാലിസ്റ്റിക് മിസൈൽ; സഊദി പ്രതിരോധ കോട്ടയിൽ തകർത്ത അവശിഷ്ടങ്ങൾ വിവിധയിടങ്ങളിൽ പതിച്ചു, ഫോട്ടോ പുറത്ത് വിട്ട് സേന
റിയാദ്: മക്ക, മദീന മേഖലകളിലേക്ക് ഹൂതി ഭീകരസംഘം തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പതിച്ചതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് ഇന്ന് (ശനിയാഴ്ച) അറിയിച്ചു.
രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ആകാശത്തു വെച്ച് തന്നെ തയപ്പെട്ടതിനെത്തുടർന്ന്, അവയുടെ അവശിഷ്ടങ്ങൾ വിവിധയിടങ്ങളിൽ പതിച്ചു. എന്നാൽ, ജനവാസകേന്ദ്രങ്ങളിൽ അല്ലാത്തതിനാൽ വൻ ദുരന്തങ്ങളാണ്വി ഒഴിവായത്. വിശുദ്ധ മക്ക നഗരത്തിലെ ‘വാദി അൽ-മുഗമ്മസി’ൽ അവശിഷ്ടം പതിച്ചു. കൂടാതെ, മിസൈലുകൾ തടഞ്ഞപ്പോൾ ചിതറിയ അവശിഷ്ടങ്ങളുടെ ചില ഭാഗങ്ങൾ ജിദ്ദ ഗവർണറേറ്റിലെ അൽ-നുസ, തായിഫ് ഗവർണറേറ്റിലെ വാദി ജലീൽ, റാബിഗ് ഗവർണറേറ്റിലെ മസ്തൂറ സെന്റർ എന്നിവിടങ്ങളിലും പതിച്ചു.
ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ടതായി അംഗീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു.
അതേസമയം, സഊദി അറേബ്യയിലേക്ക് ഹൂതികളുടെ ഇടതടവില്ലാതെ ആക്രമണങ്ങൾ നടക്കുന്നുണ്ട്. വിവിധ നഗരങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ നടന്നുവെങ്കിലും ലക്ഷ്യം കാണും മുമ്പ് തകർത്തതായി സഖ്യ സേന അറിയിച്ചു. തലസ്ഥാന നഗരിയായ റിയാദ്, ത്വായിഫ്, യാൻബു എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയിൽ ഡ്രോണും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വഴി വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും യമനിലെ ഔദ്യോഗിക സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന വക്താവ് മേജർ ജനറൽ അൽമാലിക്കി നേരത്തെ അറിയിച്ചു.
മക്ക മേഖലയിലും തായിഫ്, ജിദ്ദ, യാൻബു, റിയാദ് മേഖലകളിലും അടിയന്തര സാഹചര്യങ്ങളിലെ ‘നാഷണൽ ഏർളി വാണിംഗ് പ്ലാറ്റ്ഫോം’ വഴി മുന്നറിയിപ്പുകൾ നൽകിയിരുന്നു. അധികൃതർ പുറത്ത് വിട്ട ഫോട്ടോ 👇
l
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
