അ​ബ്ദു​റ​ഹീം നാ​ട്ടി​ലേ​ക്ക്; ജ​യി​ൽ മോ​ച​നം ചൊ​വ്വാ​ഴ്ച 

malayalampress
1 Min Read

റിയാദ്/ഫ​റോ​ക്ക്: സഊ​ദി ബാ​ല​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഫ​റോ​ക്ക് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീം ഉ​ട​ൻ മോ​ചി​ത​നാ​കും. ശി​ക്ഷാ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ചൊ​വ്വാ​ഴ്ച ജ​യി​ൽ മോ​ചി​ത​നാ​യാ​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് റ​ഹീം നി​യ​മ സ​ഹാ​യ ക​മ്മി​റ്റി, നി​യ​മ സ​ഹാ​യ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളും കു​ടു​ബാം​ഗ​ങ്ങ​ളും റ​ഹീ​മി​ന്‍റെ വീ​ട്ടി​ൽ വി​ളി​ച്ചു ചേ​ർ​ത്ത സം​യു​ക്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി 2024 ജൂ​ലാ​യ് ര​ണ്ടി​ന് റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ട പാ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​യി​ൽ​വാ​സം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ പാ​ലി​ക്കേ​ണ്ട നി​യ​മ​കു​രു​ക്കു​ക​ൾ വി​ധി വ​ന്ന​ശേ​ഷം തീ​ർ​ത്തെ​ടു​ക്കാ​നാ​യ​ത് റ​ഹീ​മി​ന് പെ​ട്ട​ന്നു​ള്ള മോ​ച​ന​ത്തി​ന് സ​ഹാ​യ​ക​മാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ ചൊ​വ്വാ​ഴ്ച ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ൽ എം​ബ​സി മു​ഖേ​ന ടി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് താ​മ​സ​മു​ണ്ടാ​കി​ല്ല. അ​തേ​സ​മ​യം, വ​ലി​യ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് വ്യാ​ഴാ​ഴ്ച മു​ത​ൽ 15 ദി​വ​സം റി​യാ​ദ് കോ​ട​തി അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും പെ​ട്ട​ന്നു​ള്ള മോ​ച​ന​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

2006 ന​​വം​​ബ​​റി​​ലാ​​ണ് സ​ഊദി ബാ​​ല​ൻ അ​ന​സ്​ അ​ൽ ഫാ​യി​സി​ന്‍റെ കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ൽ അ​​ബ്​​​ദു​​ൽ റ​​ഹീം അ​റ​സ്റ്റി​ലാ​കു​ന്ന​ത്. സ്പോ​ൺ​സ​റു​ടെ ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത മ​ക​നു​മൊ​ത്ത് കാ​റി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ റ​ഹീ​മി​ന്‍റെ കൈ ​ബാ​ല​ന്‍റെ ക​ഴു​ത്തി​ൽ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​ൽ ത​ട്ടി ബോ​ധ​ര​ഹി​ത​നാ​യി മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റ​ഹീ​മി​ന് 2012ൽ ​റി​യാ​ദ് കോ​ട​തി വ​​ധ​​ശി​ക്ഷ വി​​ധി​ച്ചു. ഒ​രു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം റ​ഹീ​മി​നെ മോ​ചി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ട്ടി​ലും വി​ദേ​ശ​ത്തും സ​ഹാ​യ ക​മ്മി​റ്റി രൂ​പ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 47 കോ​ടി സ​മാ​ഹ​രി​ച്ച​ത് ച​രി​ത്ര സം​ഭ​വ​മാ​യി​രു​ന്നു. സഊ​ദി ബാ​ല​ന്‍റെ കു​ടും​ബ​ത്തി​ന് 34 കോ​ടി രൂ​പ ദി​യാ​ധ​നം (മോ​ച​ന​ദ്ര​വ്യം) ന​ല്‍കി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി റ​​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, കെ. ​സു​രേ​ഷ്, കെ.​കെ. ആ​ലി​ക്കു​ട്ടി, നാ​സ​ർ കാ​ര​ന്തൂ​ർ, എം. ​മൊ​യ്തീ​ൻ​കോ​യ, മ​ജീ​ദ് അ​മ്പ​ല​ക്ക​ണ്ടി, കെ.​പി. അ​ബ്ദു​ൽ സ​മ​ദ് എ​ന്നി​വ​രും റ​ഹീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​സീ​ർ കോ​ട​മ്പു​ഴ​യും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!