അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് 8 മരണം
അലാസ്ക: പടിഞ്ഞാറൻ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് എട്ടുപേർ മരിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അപകടത്തിൽ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. അലാസ്കയിലെ കേപ് ന്യൂവൻഹാം ലോംഗ് റേഞ്ച് റഡാർ സൈറ്റ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് പുറപ്പെട്ട വിമാനം വ്യാഴാഴ്ച ഉച്ചയോടെ കെയ്പ് ന്യൂവെൻഹാമിൽ ഇറങ്ങാൻ സമീപിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ടത് യുഎസ് സൈന്യത്തിന് കരാർ അടിസ്ഥാനത്തിൽ സേവനം നൽകിയിരുന്ന സെസ്ന 441 സിവിലിയൻ വിമാനമാണ്. രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്…
ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, റദ്ദാക്കിയ സർവീസുകൾ അറിയാം; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ മൂലം യുഎഇയിൽ നിന്നുള്ള വ്യോമഗതാഗതം വീണ്ടും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വിവിധ രാജ്യാന്തര, പ്രാദേശിക വിമാനക്കമ്പനികൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് നിലവിലെ സ്ഥിതി ബാധിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ…
പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി: അതിർത്തി സംസ്ഥാനങ്ങളിലെ കളക്ടർമാർക്ക് അപേക്ഷകളിൽ തീരുമാനമെടുക്കാം
ന്യൂഡൽഹി: പൗരത്വ നടപടി ലഘൂകരിച്ച് കേന്ദ്രസര്‍ക്കാര്‍. സിഎഎ പൗരത്വ ചട്ടങ്ങളില്‍ സുപ്രധാന ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നടപടി ലഘൂകരിക്കാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കി. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര (ഗോത്ര മേഖലകള്‍ ഒഴികെ), ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ക്കാണ് നിർദേശം. ഈ പ്രദേശങ്ങളില്‍ സാധാരണയായി താമസിക്കുന്ന 'യോഗ്യരും അനുയോജ്യരുമായ' അപേക്ഷകര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അധികാരം നല്‍കി. പൗരത്വ നിയമങ്ങള്‍…
പ്രതിരോധമല്ല, ഇനി ആക്രമണം; യുഎസിനെതിരെ പുതിയ യുദ്ധതന്ത്രവുമായി ഇറാൻ
വെറും പ്രതിരോധത്തിൽ ഒതുങ്ങിനിൽക്കാതെ ശത്രുവിന്റെ മണ്ണിൽ കയറി ആഞ്ഞടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെഹ്‌റാൻ തങ്ങളുടെ യുദ്ധതന്ത്രങ്ങൾക്ക് രൂപം നൽകുന്നത ക്ലസ്റ്റർ വാർഹെഡുകളുള്ള പുത്തൻ തലമുറ ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോൺ വ്യൂഹങ്ങളും യുദ്ധരംഗത്ത് സജ്ജമാക്കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലാഴ്ത്തി യുഎസ്–ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഏകദേശം ആറുമാസം മുൻപ് ആരംഭിച്ച സൈനിക നീക്കങ്ങളിൽ നിന്ന് യുഎസിനെ പിൻവലിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രശ്രമം നടത്തുന്നതിനിടെ, അമേരിക്കയ്‌ക്കെതിരെ നേരിട്ടുള്ള ആക്രമണത്തിന് കോപ്പുകൂട്ടുകയാണ് ഇറാന്റെ ഭരണനേതൃത്വം. വെറും…
വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കണം, ഇല്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെപ്പിക്കും: സുപ്രിം കോടതി
ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി സുപ്രിം കോടതി. ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ഓണം അവധിക്കു ശേഷം ഇന്ത്യയില്‍ നിന്നുള്ള അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടല്‍. വിമാന ടിക്കറ്റ് നിരക്ക്, സര്‍ജ് പ്രൈസിങ്, അധിക ബാഗേജ് ചാര്‍ജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമങ്ങളുടെ കരട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. പുതിയ ചട്ടങ്ങള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍…
സഊദിയിൽ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്ന് മലയാളികളുടെ മരണങ്ങൾ; മരണകാരണം ഹൃദയാഘാതം
റിയാദ്: സഊദിയിലെ റിയാദിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരണപ്പെട്ടു. മൂവരുടെയും മരണ കാരണം ഹൃദയാഘാതമാണ്. പെരിന്തൽമണ്ണ വലംബൂർ നിലവിൽ ചെറുകരയിൽ താമസക്കാരനായ പാലക്കപറബ് വീട്ടിൽ പ്രസാദ് (57), വണ്ടൂർ കുറ്റിയിൽ സ്വദേശി അയ്യാട്ട് വീട്ടിൽ ഷാജഹാൻ (40), എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക എന്നിവരാണ് മരണപ്പെട്ടത്. ഒരേ ദിവസം തന്നെ മൂന്ന് മലയാളികളുടെ മരണങ്ങൾ പ്രവാസ ലോകത്തെ നൊമ്പരത്തിലാക്കി, മൂവരുടെയും മരണകാരണങ്ങൾ ഹൃദയാഘാതം ആണെന്നതും ഏറെ ഞെട്ടിക്കുന്നതാണ്. പെരിന്തൽമണ്ണ വലമ്പൂർ പാലക്കപ്പറമ്പ് വീട്ടിൽ പ്രസാദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു…









