ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ടൂർ ബസ് (Bus Accident) അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് മരണപ്പെട്ടത്. വിദ്യാർഥികൾ അടക്കം 26 പേർക്ക് അപകടത്തിൽ പരുക്കേറ്റു.
ബന്നർഘട്ട റോഡിലുള്ള യൂണിവേഴ്സൽ നഴ്സിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഗോവയിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ ഐമംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് സംഭവം.
നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 56 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
