കനത്ത മഴ: സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, പത്ത് തീയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. Kerala PSC exams scheduled for August 4, 5, 6, and 10 have been postponed due to heavy rainfall across the state. Online exams scheduled for these dates are also postponed. The…
സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി, പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധം
ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു. മുംബൈ/റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification Program - SVP) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി,…
സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം
സഊദി കിരീടാവകാശിയുടെ നിർണ്ണായക ഇടപെടൽ; ഡൊണാൾഡ് ട്രംപുമായി സംസാരിച്ചു, സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്രപരമായ പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആഹ്വാനം ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തിന്റെ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സഊദി കിരീടാവകാശി മുന്നറിയിപ്പ് നൽകി റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥകളും അവയുണ്ടാക്കുന്ന അന്താരാഷ്ട്ര പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഞായറാഴ്ചയായിരുന്നു നയതന്ത്ര പ്രാധാന്യമുള്ള ഈ സംഭാഷണം നടന്നത്. മേഖലയിൽ വർധിച്ചുവരുന്ന…
അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പിന്നിൽ ഇറാൻ പിന്തുണയുള്ള ‘സൈബർ അവഞ്ചേഴ്സ്’
രാജ്യ വ്യാപകമായ മുന്നറിയിപ്പുമായി സുരക്ഷാ ഏജൻസി ഇസ്റാഈലി ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അവ ഇന്റർനെറ്റിൽ നിന്ന് അടിയന്തരമായി വിച്ഛേദിക്കണമെന്ന് CISA നിർദേശം വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ ജലവിതരണ സംവിധാനങ്ങളാണ് ഇത്തവണ ഹാക്കർമാരുടെ ലക്ഷ്യമായത്. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള 'സൈബർ അവഞ്ചേഴ്സ്' എന്ന സംഘമാണെന്നാണ് ഫെഡറൽ അന്വേഷണ ഏജൻസികളുടെ പ്രാഥമിക നിഗമനം. പടിഞ്ഞാറൻ പെൻസിൽവാനിയയിലെ ഒരു വാട്ടർ അതോറിറ്റിയിലാണ് ആക്രമണം സ്ഥിരീകരിച്ച പ്രധാന കേന്ദ്രങ്ങളിലൊന്ന്. ഇവിടുത്തെ ബൂസ്റ്റർ സ്റ്റേഷനിലാണ് ഹാക്കർമാർ…
പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ
പൂനൈ: പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. പൂനെ പ്രിംപ്രിയിൽ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി എസ് (47), ഭാര്യ സിൽജ പിളള (44) മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
മിന്നൽപ്രളയത്തിൽ 8 മരണം; കരകവിഞ്ഞ് നദികൾ, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
കോട്ടയം: ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു. പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ…









