കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് 2026 ഓഗസ്റ്റ് 02-ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ അതത് ഔദ്യോഗിക വെബ്‌സൈറ്റ് (www.lbscentre.kerala.govt.in ) കൃത്യമായി സന്ദർശിക്കേണ്ടതാണ് എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മലപ്പുറത്ത് അമ്മയുടെ വീട്ടിൽ വിരുന്ന വന്ന 3 വയസുകാരന് തോട്ടിലെ ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂരിൽ എറിയാട് തോട്ടിൽ ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. അബ്ദുൽ മുനീറിന്‍റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് മുഹൈനി ഒഴുക്കിൽ പെട്ടത്. ആലപ്പുഴയിൽ നിന്നും മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരത്തെ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ…
ശക്തമായ മഴ: മലപ്പുറത്ത് തോട്ടിൽ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
കൊണ്ടോട്ടി (മലപ്പുറം)∙ നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽകെജി വിദ്യാർഥിയാണ്.
സംസ്ഥാനത്ത് കനത്ത മഴ: വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ; 4 മരണം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. അതിശക്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലായി നിരവധി ഉരുൾപൊട്ടലുകളുണ്ടായി. കോട്ടയത്തും ഇടുക്കിയിലുമുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരണപ്പെട്ടു. സംസ്ഥാനത്ത് നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിക്കുകയും നിരവധി കവീടുകളും കടകളും വെള്ളത്തിനടിയിലാവുകയും ചെയ്തു. കനത്തമഴയെ തുടർന്ന് വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. വൈക്കം സ്വദേശിയായ ഇദ്ദേഹം ബന്ധുവീട്ടിൽ എത്തിയതായിരുന്നു. നാല് മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ…
കനത്ത മഴ, ജാഗ്രത നിർദേശം, പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ, വാഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
“ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം”: കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്
ദുബായ്: വടക്കൻ കുവൈത്തിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചൈനീസ് കമ്പനിയുടെ കെട്ടിടത്തിനു മുകളിലാണ് മിസൈൽ പതിച്ചത്. ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു പ്രത്യാക്രമണം. യുഎസിനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് മുന്നറിയിപ്പു നൽകി. ഹോർമുസിൽ ഇന്നലെ 2 എണ്ണ ടാങ്കറുകൾ കൂടി ആക്രമിക്കപ്പെട്ടു. വ്യോമാക്രമണത്തെ തുടർന്നു കപ്പലുകളിൽ സ്ഫോടനമുണ്ടായി. ജോർദാനിലെ അസ്റഖ് സൈനിക താവളം ആക്രമിച്ചതായും ഇറാൻ അറിയിച്ചു. ഈജിപ്തിലെ ദെമെയ്ത്ത തുറമുഖത്തു നങ്കൂരമിട്ടിരുന്ന യുഎസ് വാതക സംഭരണ കപ്പലിനു നേരെ…









