അമേരിക്കൻ നാവിക ഉപരോധം പഴങ്കഥയാക്കി ഇറാൻ: കസാക്കിസ്ഥാൻ വഴി ഇറാനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര പാതയിൽ ആയിരക്കണക്കിന് ട്രക്കുകൾ നിരനിരയായി കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് – ആകാശദൃശ്യം

malayalampress
1 Min Read

തെഹ്‌റാൻ: അമേരിക്കൻ നാവിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ചൈനയിലേക്ക് റോഡ് മാർഗം കയറ്റിറക്ക്. ഇറാനിൽ നിന്നുള്ള ചരക്കുകൾ മധ്യേഷ്യ വഴിയുള്ള കരമാർഗ്ഗങ്ങളിലേക്ക് കൂടുതലായി മാറുകയാണ്. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ചൈനയിലേക്കുള്ള പാതകളാണ് സജീവമായത്.

കസാക്ക്സ്ഥാനും ഉസ്ബെക്കിസ്ഥാനും ഇടയിലുള്ള ‘കുനിസ്ബായേവ്-യലാമ’ (Kunisbayev-Yalama) അതിർത്തിയിൽ ആയിരക്കണക്കിന് ട്രക്കുകളുടെ നീണ്ട നിര രൂപപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നവംബർ 13-ന് 990 ട്രക്കുകൾ അതിർത്തി കടന്നതായി കസാക്കിസ്ഥാൻ കസ്റ്റംസ് രേഖപ്പെടുത്തി. അതേസമയം, ട്രക്കുകളുടെ നിര 40 കിലോമീറ്ററോളം നീളത്തിൽ കിടക്കുകയാണെന്ന് ഡ്രൈവർമാർ അറിയിച്ചു.

തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവയിലൂടെ ഇറാനെയും ചൈനയെയും ബന്ധിപ്പിക്കുന്ന വ്യാപാര പാതകളിലൊന്നാണ് ഈ റോഡ്. നിലവിലെ കടൽ ഉപരോധം ഇറാൻ മറികടക്കുന്നത് ഈ പാതയിലൂടെയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വീഡിയോ കാണാം 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!