പോളണ്ടിൽ റഷ്യൻ മിസൈലുകൾ പതിച്ചു; യുക്രെയ്നിൽ കനത്ത ആക്രമണം

News Desk
1 Min Read

കീവ് (യുക്രെയ്ൻ): യൂറോപ്യൻ സൈനികാഭ്യാസം നടക്കുന്നതിനിടെ പോളണ്ടിൽ 2 റഷ്യൻ മിസൈലുകളും ഡ്രോണും പതിച്ചു. റഷ്യയുടെ മനഃപൂർവമുള്ള പ്രകോപനമാണിതെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആരോപിച്ചു. പോളണ്ടിന്റെ വ്യോമാതിർത്തിയുടെ ലംഘനമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പ്രതികരിച്ചു.

യുക്രെയ്നിൽ റഷ്യ നടത്തിയ കനത്ത മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ 8 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ ജന്മനാടായ ക്രിവി റീഹിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ റഷ്യൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 7 വയസ്സുള്ള കുട്ടിയും യുവതിയുമാണ് കൊല്ലപ്പെട്ടത്.

യുദ്ധാനന്തര യുക്രെയ്നിലെ പുനർനിർമാണത്തിനും സുരക്ഷയ്ക്കുമായി നവംബർ 9 മുതൽ തെക്കുകിഴക്കൻ പോളണ്ടിൽ യൂറോപ്യൻ സൈനികാഭ്യാസം നടക്കുകയാണ്. ഇതിന് 35 കിലോമീറ്റർ അകലെയാണ് റഷ്യൻ മിസൈൽ പതിച്ചത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!