റിയാദ്: യെമനിലെ വിവിധ ഇടങ്ങളിലുള്ള ഹൂത്തി സൈനിക കേന്ദ്രങ്ങൾക്ക്നേരെ സഖ്യസേന ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂത്തി മിലീഷ്യയുടെ സൈനിക ശേഷികൾ തകർക്കാനും യെമനിലെയും സൗദി അറേബ്യയിലെയും സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ തടയാനും ലക്ഷ്യമിട്ടാണ് സൈനിക നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഏഴ് കേന്ദ്രങ്ങളും, മിസൈലുകളുടെയും ഡ്രോൺ ലോഞ്ച് പ്ലാറ്റ്ഫോമുകളുടെയും നിർമ്മാണത്തിലും അസംബ്ലിയിലും ഏർപ്പെട്ടിരുന്ന ആറ് വർക്ക്ഷോപ്പുകളും ഓപ്പറേഷനിൽ നശിപ്പിച്ചു
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
