പാലക്കാട്: ട്രെയിനുകളിൽ യാത്രക്കാരുടെ വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനി ഷൊർണൂർ റെയിൽവേ പൊലീസിൻ്റെ പിടിയിലായി. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈനാണ് അറസ്റ്റിലായത്. അടുത്തിടെ പുറത്തിറങ്ങിയ ‘കള്ളന്മാരുടെ വീട്’ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് കാജ ഹുസൈൻ.
മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ യുവതിയുടെ എൺപതിനായിരത്തോളം രൂപ വിലമതിക്കുന്ന പുതിയ മൊബൈൽ ഫോൺ ട്രെയിനിൽവെച്ച് മോഷണം പോയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ഷൊർണൂർ റെയിൽവേ എസ്ഐ അനിൽ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിൽ വൻ സാമ്പത്തിക പരാജയമായതോടെ ഉണ്ടായ കനത്ത ബാധ്യതകൾ വീട്ടാനാണ് ട്രെയിൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് കാജ ഹുസൈൻ പൊലീസിനോട് സമ്മതിച്ചു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
