ദുബൈയിൽ നിന്ന് ഇസ്റാഈലിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ കയ്യാങ്കളി, കത്തികുത്തിൽ ഒരു പൈലറ്റിന് പരിക്ക്

malayalampress
2 Min Read

ദുബൈ: ദുബൈയിൽ നിന്ന് ഇസ്റാഈലിലേക്ക് പുറപ്പെട്ട വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ നടന്ന കയ്യാങ്കളിയിൽ ഒരു പൈലറ്റിന് കുത്തേറ്റു. ദുബൈയിൽ നിന്ന് ഇസ്റാഈലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പോവുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിമാനം അടിയന്തരമായി സഊദി അറേബ്യയിൽ ലാൻഡ് ചെയ്യേണ്ടി വന്നതോടെ ഹൈജാക് ആണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. പിന്നാലെ പൈലറ്റുമാർ തമ്മിലുള്ള തർക്കമാണെന്ന റിപ്പോർട്ട് പുറത്തുവരികയും പൈലറ്റുമാർ തമ്മിലുള്ള കൈയ്യാങ്കളിയിൽ ഒരു പൈലറ്റിന് കുത്തേറ്റ വാർത്തയും  പുറത്തുവന്നത്.

എഫ് ഇസഡ് 1073 ബോയിംഗ് 737 വിമാനത്തിലാണ് വ്യോമ ചരിത്രത്തിലെ തന്നെ അത്യപൂർവ്വ സംഭവങ്ങൾക്കും നാടകീയമായ സംഭവങ്ങളും അരങ്ങേറിയത്. കോക്ക്പിറ്റിൽ വെച്ച് വിമാനത്തിലെ രണ്ട് പൈലറ്റുമാർ തമ്മിൽ കടുത്ത തർക്കവും ശാരീരികമായ കൈയേറ്റവും ഉണ്ടാകുകയായിരുന്നു. തർക്കത്തിനിടയിൽ ഒരു പൈലറ്റ് സഹ പൈലറ്റിനെ പോക്കറ്റ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവരുടെ പരിക്കുകൾ എത്രത്തോളം ആഴമുള്ളതാണെന്നതിനെക്കുറിച്ച് എയർലൈൻസോ സുരക്ഷാ ഏജൻസികളോ കൃത്യമായ മെഡിക്കൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോക്ക്പിറ്റിന് സമീപം രക്തക്കറകൾ കണ്ടതായി ചില യാത്രക്കാർ സാക്ഷ്യപ്പെടുത്തി.

വിമാനം താഴേക്ക് പതിക്കുന്നതിനിടയിൽ കോക്ക്പിറ്റ് വാതിൽ ബലമായി തുറന്ന് ജീവനക്കാരും ചില യാത്രക്കാരും ചേർന്ന് അക്രമം നടത്തിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി കെട്ടിയിടുകയുമായിരുന്നു.

അതേസമയം, പൈലറ്റുമാരിലൊരാൾ വിമാനം തകർക്കാൻ ശ്രമിച്ച പൈലറ്റിനെയാണ് കുത്തിയതെന്നും, തുടർന്ന് സഹ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നും ഇസ്റാഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിനുള്ളിൽ രക്തക്കറകൾ കണ്ടതായി യാത്രക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ വിമാനം ഹൈജാക്ക് ചെയ്തുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണ് ഈ സംഭവത്തിന് കാരണമെന്ന് പിന്നീട് ഇസ്റാഈൽ ഉദ്യോഗസ്ഥർ അറിയിച്ചു. ഐഡിഎഫ് (IDF) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ, മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് സംഭവത്തെക്കുറിച്ച് അവലോകനം നടത്തിയതായി ഇസ്റാഈൽ സൈന്യം അറിയിച്ചു. വിവരം ലഭ്യമായതോടെ ഇസ്റാഈൽ യുദ്ധവിമാനങ്ങൾ ഫ്ലൈ ദുബായ് വിമാനം പിന്തുടർന്നിരുന്നു. ഇവരുടെ അകമ്പടിയോടെയാണ് വിമാനം സഊദിയിൽ ഇറങ്ങിയത് എന്നാണ് സൂചന. പിന്നീട് ഇതൊരു ഹൈജാക്കിംഗ് അല്ലെന്നും പൈലറ്റുമാർ തമ്മിലുള്ള പശ്‌നമാണെന്നും സുരക്ഷാ ഏജൻസികൾ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വിമാനം വടക്കുപടിഞ്ഞാറൻ സഊദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി വഴിതിരിച്ചുവിട്ട് ലാൻഡ് ചെയ്യുകയായിരുന്നു. ഫോട്ടോകൾ കാണാം 👇.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!