കാറുകൾ കൊണ്ട് റോഡിൽ അഭ്യാസം കാണിച്ചു; കാറുകൾ പിടിച്ചെടുത്ത് ഉടമകളുടെ മുന്നിൽ വെച്ച് തല്ലിതകർത്ത് ശിക്ഷ നൽകി ട്രാഫിക്; വേറിട്ട സ്‌പോട്ട് ശിക്ഷ നൽകി ഗൾഫ് പോലീസ് | VIDEO

malayalampress
1 Min Read

ഗൾഫ് ഡസ്ക്: കാറുകൾ കൊണ്ട് റോഡിൽ അഭ്യാസം കാണിക്കുന്ന വാർത്തകൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. എന്നാൽ, ഇത്തരക്കാർക്ക് നല്ലൊരു പാഠവുമായാണ് ഇത്തവണ പോലീസ് രംഗത്തെത്തിയത്. കുവൈതിൽ നിന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകൾക്ക് ഇടം നൽകിയത്.

അഭ്യാസം കാണിച്ച കാറുകൾ പിടിച്ചെടുത്ത് ഉടമകളുടെ മുന്നിൽ വെച്ച് തല്ലിതകർത്ത് കാറുകൾ സ്ക്രാപ്പ് യാർഡുകളിൽ തള്ളി ശിക്ഷ നൽകിയിരിക്കുകയാണ് ട്രാഫിക് പോലീസ്. വേറിട്ട സ്‌പോട്ട് ശിക്ഷ നൽകിയത് കുവൈത് പോലീസ് ആണ്. മാത്രമല്ല, മറ്റുള്ളവർക്ക് പാഠമാകാൻ ഇതിന്റെ എല്ലാം വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്ത് വിടുകയും ചെയ്തു.

അൽ-വഫ്‌റ കാർഷിക മേഖലയിൽ അശ്രദ്ധയും അലക്ഷ്യമായ പെരുമാറ്റവും വഴി റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിച്ചതിന് രണ്ട് കാറുകൾ പിടിച്ചെടുത്ത ദൃശ്യങ്ങൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

സുരക്ഷാ പട്രോളിംഗിനെ തടസ്സപ്പെടുത്തൽ

മറ്റൊരു കാറിലെ ഡ്രൈവർക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നതിനായി, ഡ്രൈവർമാരിൽ ഒരാൾ സുരക്ഷാ പട്രോളിന്റെ പ്രവർത്തനത്തെ മനഃപൂർവം തടസ്സപ്പെടുത്തിയെന്നും മന്ത്രാലയം വിശദീകരിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കുവൈറ്റിലെ സെൻട്രൽ ജയിലിലേക്ക് അയക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തല മുണ്ഡനം ചെയ്യുകയും തങ്ങളുടെ കാറുകൾ തകർക്കപ്പെടുന്നത് നോക്കിനിൽക്കുന്ന രണ്ട് ഡ്രൈവർമാരെയും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട ഡിയോയിൽ കാണാമായിരുന്നു. വീഡിയോ കാണാം 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!