തിരുവനന്തപുരം: 30 രൂപയ്ക്ക് പെട്രോൾ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കുറ്റിച്ചലിലെ പെട്രോൾ പമ്പ് ജീവനക്കാരനായ അനിൽ കുമാറിനാണ് വെട്ടേറ്റത്. പരിക്കേറ്റ അനിലിനെ നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ അനിലിനോട് 30 രൂപയ്ക്ക് പെട്രോൾ അടിച്ചുനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെട്രോൾ അടിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് അനിൽ പറഞ്ഞു. തുടർന്ന് ചെറിയ വാക്കുതർക്കത്തിനുശേഷം പമ്പിൽനിന്ന് മടങ്ങിപ്പോയ സംഘം, അനിൽ കുമാർ പമ്പിൽനിന്ന് ഇറങ്ങുന്ന സമയത്ത് ആക്രമിക്കുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
