14കാരൻ ഷോക്കേറ്റ് മരിച്ച സംഭവം; മാപ്പ് പറഞ്ഞ് കെഎസ്ഇബി, ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും

News Desk
0 Min Read

മലപ്പുറം: തിരൂരങ്ങാടിയിൽ 14കാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് കെഎസ്ഇബി. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

തിരൂരങ്ങാടി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം നടത്തും. അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!