മലപ്പുറത്ത് സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

malayalampress
1 Min Read

മലപ്പുറം: സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് 13കാരന് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്. അപകടത്തിന് പിന്നിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കു മുന്നിലായിരുന്നു പ്രതിഷേധം.

വീടിന് സമീപത്തെ വയലിൽ മീൻപിടിക്കാനായി കൂട്ടുകാർക്കൊപ്പം എത്തിയതായിരുന്നു ജുനൈദ്. ഇതിനിടെ സ്റ്റേ കമ്പിയിൽ തൊട്ടതോടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയതിനെ തുടര്‍ന്നാണ് ജുനൈദിന് ഷോക്കേറ്റത്.

ജുനൈദിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാന്‍ കൂട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഷോക്കേല്‍ക്കുമെന്ന് പറഞ്ഞ് തൊട്ടടുത്ത് ഉണ്ടായിരുന്ന നാട്ടുകാരന്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മാറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!